എറണാകുളം: ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളികാമറ. ശുചിമുറിയുടെ വാഷ്ബേസിനടിയിലാണ് ഒളികാമറ കണ്ടെത്തിയത്. ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ ഓഫീസ് പ്രവർത്തിക്കുന്ന പാർക്ക് സെന്ററിലെ വനിതകളുടെ ശൗചാലയത്തിലാണ് കാമറ കണ്ടെത്തിയത്.
വാഷ്ബേയിന്റെ അടിയിലായി സ്ഥാപിച്ച നിലയിലായിരുന്നു കാമറ. ശുചിമുറിക്ക് പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്ക് സെന്ററിലെ ജീവനക്കാരനാണ് കാമറ സ്ഥാപിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്നയാളെ ഉടൻ അറസ്റ്റ് ചെയ്യും.















