അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; ഓഗസ്റ്റ് മൂന്നിന് കോവളത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; ഓഗസ്റ്റ് മൂന്നിന് കോവളത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 05:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അദാനി ട്രിവാൻഡ്രം റോയൽസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 3-ന് കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. തീരദേശ മേഖലയിലെ, പ്രത്യേകിച്ച് വിഴിഞ്ഞം ഭാഗത്തെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

‘തീരദേശ മേഖലയിൽ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്, അതിനാൽ തന്നെ യുവാക്കൾക്ക് സാധാരണ വൈറ്റ് ബോൾ,റെഡ് ബോൾ ക്രിക്കറ്റിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. എന്നാൽ ഈ പ്രദേശങ്ങളിൽ ടെന്നീസ് ബോൾ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ട്. അതിനാലാണ് ഞങ്ങൾ ടെന്നീസ് ബോൾ ടൂർണമെന്റുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. താഴെത്തട്ടിലുള്ള ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’- ടീം ഡയറക്ടർ റിയാസ് ആദം പറഞ്ഞു.

ആദ്യഘട്ടത്തിൽ വിഴിഞ്ഞം, പൂവാർ, ശംഖുമുഖം എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. തുടർന്നുള്ള ടൂർണമെന്റുകളിൽ മറ്റു മേഖലകളെയും ഉൾപ്പെടുത്തും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. എം വിൻസന്റ് എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വിഴിഞ്ഞം ഗുഡ് ലേഡി ഓഫ് വോയേജ് പള്ളി വികാരി റവ. ഫാദർ ഡോ. നിക്കോളാസ് പങ്കെടുക്കും.

വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളർ,ഏറ്റവും മൂല്യമുള്ള താരം എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. ഇതിനുപുറമെ, ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും സമ്മാനിക്കും. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരം സൗജന്യമായി കാണാനുള്ള വിഐപി പാസുകളും നൽകും.

മത്സരം കാണാനെത്തുന്ന കാണികൾക്ക് അദാനി റോയൽസ് ക്യാപ്പുകൾ സൗജന്യമായി നൽകുമെന്നും സംഘാടകർ അറിയിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കൺസോർഷ്യമാണ് ട്രിവാൻഡ്രം റോയൽസിന്റെ ഉടമകൾ. ഡോ. ശശി തരൂർ എംപിയാണ് ടീമിന്റെ മുഖ്യ രക്ഷാധികാരി.

Tags: AdaniCricket tournment
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies