ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കും. വോട്ടെടുപ്പ് ദിവസം തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് പുറപ്പെടുവിക്കും. ഓഗസ്റ്റ് 21 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഉപരാഷ്‌ട്രപതിയായിരുന്ന ജഗ്ദീപ് ധൻഖർ ജൂലൈ 22 ന് രാജിവച്ചിരുന്നു. ഈ ഒഴിവിലേയ്‌ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
- തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പുറപ്പെടുവിക്കൽ – ഓഗസ്റ്റ് 7
- നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി – ഓഗസ്റ്റ് 21
- നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന തീയതി – ഓഗസ്റ്റ് 22
- സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി – ഓഗസ്റ്റ് 25
- പോളിംഗ് തീയതി- സെപ്തംബർ 9
- വോട്ടെണ്ണൽ തീയതി – സെപ്തംബർ 9















