പാലക്കാട്: മിണ്ടാപ്രാണിയോട് കൊടുംക്രൂരത. പൂച്ചയെ കൊല്ലുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ യുവാവ് സ്റ്റോറിയാക്കി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് കൊടുംക്രൂരത ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂച്ചയ്‌ക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ തുടക്കത്തിലുള്ളത്. തുടർന്ന് അതിനെ കൊന്ന് അവയവങ്ങളെെല്ലാം ഒരു ഭാഗത്തേക്ക് മാറ്റി മറ്റൊരു ഭാഗത്ത് തലയും വച്ചു. പിന്നീട് ഇരുമ്പ് കമ്പികൊണ്ട് ഈ ശരീരഭാഗങ്ങൾ അടിച്ച് പരത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
സ്റ്റോറി കണ്ട് സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോൾ പൂച്ചയുടെ മാംസത്തിന് മനുഷ്യ മാംസത്തേക്കാൾ രുചിയുണ്ടെന്നായിരുന്നു ഇയാളുടെ പ്രതികരണം. ലഹരി ഉപയോഗിച്ചാണോ കൊടുക്രൂരത എന്ന് വ്യക്തമല്ല.















