കോട്ടയം : ദേശീയ പുരസ്കാര ലബ്ധിയുടെ നിറവിൽ നിൽക്കുന്ന നടൻ വിജയരാഘവന് ബിജെപിയുടെ ആദരം. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ പ്രശസ്ത സിനിമാനടൻ വിജയരാഘവനെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാലിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ അദ്ദേഹത്തെ പൊന്നാs അണിയിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ , ജില്ലാ സെക്രട്ടറി പി ആർ സുഭാഷ് , മണ്ഡലം ജനറൽ സെക്രട്ടറി അരുൺ , അയ്മനം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് , വാർഡ് മെമ്പർ അനു എന്നിവർ ഒപ്പമുണ്ടായിരുന്നു.















