ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും. 1971 ലെ ഒരു പഴയ പത്ര വാർത്ത പങ്കുവെച്ചുകൊണ്ടാണ് കളിയാക്കൽ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് സൈന്യത്തിന്റെ പ്രതികരണം. എണ്ണപ്പണം കൊണ്ടാണ് റഷ്യ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ വാങ്ങുന്നതെന്നാണ് ട്രംപിന്റെ വാദം. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ പാകിസ്ഥാന് ആയുധം വിറ്റ യുഎസാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നതെന്നാണ് പരിഹാസത്തിന്റെ ആകെയുള്ള ഉള്ളടക്കം.
1971 ഓഗസ്റ്റ് 5 ന്റെ പഴയ പത്ര വാർത്ത പങ്കുവച്ച് കൊണ്ടാണ് ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്റെ പ്രതികരണം. 1954 മുതൽ പാകിസ്ഥാന് യുഎസ് ആയുധങ്ങൾ നൽകുന്നുണ്ട്. ബംഗ്ലാദേശിനെ ആക്രമിക്കാനുള്ള ആയുധങ്ങൾക്കായി പാകിസ്ഥാൻ നാറ്റോയെയും സോവിയറ്റ് യൂണിയനെയും ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ വിസമ്മതിച്ചെന്നും വാർത്തയിൽ പറയുന്നുണ്ട്. യുഎസാണ് ഒടുവിൽ പാകിസ്ഥാന് ആയുധങ്ങൾ നൽകിയതെന്ന പ്രതിരോധ മന്ത്രി വി.സി. ശുക്ല രാജ്യസഭയിലെ പ്രസംഗവും ഉദ്ധരിച്ചാണ് റിപ്പോർട്ട്.യുഎസും ചൈനയും പാകിസ്ഥാന് ആയുധങ്ങൾ വിറ്റത് തുച്ഛമായ വിലയ്‌ക്കാണ്. ഈ ആയുധങ്ങൾ 1971-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്ഥാൻ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. “ഈ ദിവസം, ആ വർഷം യുദ്ധത്തിന്റെ തയ്യാറെടുപ്പ് – ഓഗസ്റ്റ് 5, 1971,” അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
ഇപ്പോഴും താരിഫുകളുടെ കാര്യത്തിൽ പാകിസ്ഥാനോട് അമേരിക്ക മൃദുസമീപനം തുടരുകയാണ്. അടുത്തിടെ പാകിസ്ഥാനുമേലുള്ള തീരുവ 29 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചു















