ബെറ്റിംഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ വിജയ് ദേവരകൊണ്ട ഇഡിക്ക് മുന്നിൽ ഹാജരായി. ഗെയിം ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും വിശദീകരണം നൽകാൻ മാത്രമാണ് ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്നും വിജയ ദേവരക്കൊണ്ട മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബെറ്റിംഗ് ആപ്പുകളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്റെ പേര് എന്തിനാണ് കേസിൽ ഉൾപ്പെട്ടതെന്ന് ഇഡി ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല. നിയമപരവും സർക്കാർ അംഗീകരിച്ചതുമായ ഗെയിമിംഗ് ആപ്പുകൾക്കാണ് ഞാൻ പ്രമോഷൻ നൽകിയത്. ഈ പ്ലാറ്റ്ഫോമുകൾക്കെല്ലാം ലൈസൻസുമുണ്ട്. ജിഎസ്ടിയും ടിഡിഎസും അടയ്‌ക്കുന്നു. ഗെയിംമിംഗ് കമ്പനികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗെയിംമിഗ് ആപ്പുകളും ബെറ്റിംഗ് ആപ്പുകളും തമ്മിൽ യാതൊരു ബന്ധവുമില്ല. ഗൂഗിളിൽ ഗെയിമിംഗ് ആപ്പുകൾ സർച്ച് ചെയ്താൽ അതിൽ നിരവധി പേരുകൾ കാണാൻ സാധിക്കും. ഇന്ത്യൻ ക്രിക്കറ്റ്, ഒളിമ്പിക്സ്, വനിതാ ക്രിക്കറ്റ് ടീം, വോളിബോൾ, കബഡി ടീമുകൾ എന്നിവയുണ്ടാകും. അതിന് കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അവ നിയമപരമാണ് എന്നതാണ്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ശരിയാണോ, തെറ്റാണോയെന്ന് സുപ്രീം കോടതിയും സംസ്ഥാന സർക്കാരും തീരുമാനിക്കുമെന്നും വിജയ ദേവരക്കൊണ്ട പറഞ്ഞു.
ബെറ്റിംഗ് ആപ് കേസിൽ നടൻ പ്രകാശ് രാജിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ ഇതുവരെ 29 സെലിബ്രിറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജംഗ്ലീ റമ്മി എന്ന ബെറ്റിംഗ് ആപ്പിനെ പ്രമോട്ട് ചെയ്തതിനാണ് താരങ്ങൾക്കെതിരെ കേസെടുത്തത്.















