കോഴിക്കോട്: തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വാണിമേൽ സ്വദേശിയായ ഫഹീമയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. യുവതി കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് തെങ്ങ് കടപുഴകി വീണത്. വീട്ടുമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്.
ഫഹീമയുടെ വീടിന് സമീപത്തെ പറമ്പിൽ നിന്ന തെങ്ങാണ് വീട്ടുമുറ്റത്തേക്ക് കടപുഴകി വീണത്. ഈ സമയം വീടിന് പുറത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നൽകുകയായിരുന്നു യുവതി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















