തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത വ്യാജമെന്ന് കേന്ദ്ര ഗവൺമെന്റ് പ്രതിനിധി കരമന ജയൻ.
ഇന്ന് ചേർന്ന യോഗം ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ഉണ്ടായിട്ടില്ല എന്നും കരമന ജയൻ ജനം ടിവിയോട് പറഞ്ഞു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾക്ക് തുടക്കമായി എന്ന തരത്തിൽ വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നു . ഭരണസമിതി ഉപദേശക സമിതി സംയുക്ത യോഗത്തിൽ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു എന്നും സംസ്ഥാന സർക്കാർ പ്രതിനിധി ചർച്ചകൾക്ക് തുടക്കമിട്ടു എന്നുമായിരുന്നു ഊഹാപോഹങ്ങൾ.















