ഉയ‍ർത്തിയത് 50%, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച ട്രംപിന്റെ പ്രതികാരനടപടി;വ്യാപാര തന്ത്രങ്ങളെ കുറിച്ച് ചർച്ച ചെയ്ത് പ്രധാനമന്ത്രിയും ബ്രസീൽ പ്രസിഡ‍ന്റും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയ‍ർത്തിയത് 50%, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച ട്രംപിന്റെ പ്രതികാരനടപടി;വ്യാപാര തന്ത്രങ്ങളെ കുറിച്ച് ചർച്ച ചെയ്ത് പ്രധാനമന്ത്രിയും ബ്രസീൽ പ്രസിഡ‍ന്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2025, 07:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇറക്കുമതി തീരുവ 50 ശതമാനം ഉയർത്തിയ യുഎസ് നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് ബ്രസീൽ പ്ര‍സിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ഇരു രാജ്യങ്ങൾക്കും തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ ഇരുനേതാക്കളും ശക്തമായി അപലപിച്ചു. ടെലിഫോണിലൂടെയാണ് ഇരുവരും ഹ്രസ്വചർച്ച നടത്തിയത്.

എന്നാൽ, യുഎസ് തീരുവ ഉയർത്തിയതിനെ കുറിച്ച് ചർച്ച നടന്നതായി സർക്കാർ പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ബ്രസീൽ സന്ദർശനത്തെ കുറിച്ചുമാണ് പ്രധാനമന്ത്രി ബ്രസീൽ പ്ര‍സിഡന്റുമായി സംസാരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ വ്യാപാര തന്ത്രങ്ങളെ കുറിച്ചും ചർച്ച നടന്നതായാണ് വിവരം. ഇതിനെ കുറിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചിട്ടുണ്ട്.

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലയുമായി സംഭാഷണം നടത്തി. ബ്രസീൽ സന്ദർശനം അവിസ്മരണീയവും അർത്ഥവത്തായതുമാക്കിയതിന് അദ്ദേഹത്തിന് നന്ദി. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

യുഎസ് നടപടിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നേരത്തെ രം​ഗത്തെത്തിയിരുന്നു. പ്രത്യാഘാതങ്ങൾ നേരിടാൻ ഭാരതം തയാറാണെന്നും രാജ്യതാത്പര്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: prime minister narendra modiUS tariffstrade strategyBrazil President
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies