കണ്ണൂർ: പള്ളിയിൽനിന്ന് നിസ്കരിച്ചു മടങ്ങിയ വിദ്യാർത്ഥിക്ക് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കടന്നപ്പള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അസൈനാറിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ചന്തപ്പുര ജുമാ മസ്ജിദിൽ നമസ്കരിച്ചു മടങ്ങുമ്പോൾ പിന്തുടർന്ന് എത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ സംഘം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപായി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥിക്കെതിരെ കെഎസ് യു പ്രവർത്തകനായ അസൈനാർ നോമിനേഷൻ കൊടുത്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. സിപിഎം ശക്തികേന്ദ്രത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് മർദ്ദനം എന്നാണ് വിവരം.















