മലപ്പുറം: വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തുന്ന രാജ്യന്തര സംഘാംഗം മലപ്പുറത്ത് പിടിയിൽ. സജീവ ഡിവൈഎഫഐ പ്രവർത്തകനായ കോട്ടപ്പുറം സ്വദേശി ടി.പി റിയാസ് ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ദാമൻ ദിയു പൊലീസ് മലപ്പുറത്തെ വീട്ടിൽ എത്തിയാണ് റിയാസിനെ കസ്റ്റഡിൽ എടുത്ത്,
കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായാണ് സംഘം മലപ്പുറത്ത് എത്തി പ്രതിയെ പിടികൂടിയത്. ഇയാളെ കൂടാതെ വിവിധ ഇടങ്ങളിൽ നിന്നായി വേറെ എട്ട് പേരെയും സമാനകേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ റിമാൻഡിലാണ് റിയാസ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സ്ഥലത്തെ സിപിഎം- ഡിവൈഎഫ്ഐ പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഇയാൾ. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന റിയാസ് ഞൊടിയിടയിലാണ് പണക്കാരനായതെന്ന് പ്രദേശവാസികൾ പറയുന്നു. വ്യക്തിഗത വിവരങ്ങളും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചോർത്താനുള്ള സോഫ്റ്റവെയ്റുകളാണ് ഇവർ നിർമിച്ചതെന്നാണ് വിവരം. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ദേശീയ ഏജൻസികൾക്ക് കൈമാറാനും സാധ്യതയുണ്ട്.















