ന്യൂഡൽഹി : നിയമ ബിരുധാരികൾ അഭിഭാഷകരായി ചേരുന്നതിന് നിയമപരമായ ചാർജ് ഒഴികെ മറ്റ് ഫീസുകൾ സംസ്ഥാന ബാർ കൗൺസിലുകൾക്കോ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കോ ഈടാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർണാടക സംസ്ഥാന ബാർ കൗൺസിലിനോടാണ് സുപ്രീം കോടതി ഇങ്ങിനെ നിർദേശിച്ചത്
നിയമ ബിരുദധാരികളിൽ നിന്ന് അമിത ഫീസ് ഈടാക്കരുതെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപെടുന്നില്ലെന്ന് ആരോപിച്ച് കെഎൽജെഎ കിരൺ ബാബു ഹർജി സമർപ്പിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ ഏതെങ്കിലും തുക ഇങ്ങിനെ പിരിക്കുന്നുണ്ടെങ്കിൽ അത് നിർത്തലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
നിയമപരമായ വ്യവസ്ഥയേക്കാൾ കൂടുതൽ ഫീസ് ഈടാക്കാനുള്ള ബാർ കൗൺസിലുകളുടെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 14 , ആർട്ടിക്കിൾ 19(1)(ജി) എന്നിവയുടെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.















