തൃശൂർ: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂരിൽ പുത്തൻപീടികയിലാണ് സംഭവം. തേയ്‌ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്‌സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ്.
പനി ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അലക്സിയ. ചാലക്കുടിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന അലക്സിയയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് പനി ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മഴക്കാലം ആരംഭിച്ചതോടെയാണ് പനി പടർന്ന് പിടിക്കാൻ തുടങ്ങിയത്. സംസ്ഥാനത്തുടനീളം വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.















