പത്തനംതിട്ട : അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു. കൂടൽ സ്വദേശി രാജൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ രാജനെ കണ്ടെത്തിയത്. അയൽവാസിയായ അനിൽ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാജനും അനിലും തമ്മിൽ മദ്യപിച്ച് വാക്കുതർക്കമുണ്ടായി. ഇതാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുത്തേറ്റ രാജൻ നടന്ന് തന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. പോലീസും ഫോറൻസിക് സംഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഒളിവിൽപോയ അനിലിനായി പോലീസ് തിരച്ചിൽ തുടരുന്നുണ്ട്.















