എറണാകുളം : നിർബന്ധിച്ച് മതം മാറ്റാൻ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. മതം മാറ്റാൻ നിർബന്ധിച്ചതിനും മാനസിക- ശാരീരിക പീഡനത്തിനുമാണ് ആൺസുഹൃത്തായ റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സോന എൽദോസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടിടിസി വിദ്യാർത്ഥിനിയായ സോന ആലുവ സ്വദേശി റമീസുമായി അടുപ്പത്തിലായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ താൽക്കാലിക ജീവനക്കാരനാണ് റമീസ്. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മതപരിവർത്തനത്തിനായി റമീസും കുടുംബവും മാനസികവും ശാരീരികവുമായി സോനയെ പീഡിപ്പിച്ചിരുന്നുവെന്നും സോനയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. നിർബന്ധിത മതംമാറ്റാൻ ശ്രമിച്ചതിനും ഉപദ്രവിച്ചതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















