കരുനാഗപ്പള്ളി: അമൃതപുരിയിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന അദ്ധ്യക്ഷനായ ശേഷം അദ്ദേഹം മഠത്തില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു. മഠത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ആദരവറിയിച്ചു, എല്ലാ പിന്തുണയും ഉറപ്പ് നല്‍കി.

“സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അമൃതസ്പർശമാണ് അമ്മ. അമ്മയുമായുള്ള ഓരോ കൂടിക്കാഴ്ചയും മനസ്സ് നിറയ്‌ക്കുന്ന അനുഭവമാണ്”, എന്ന് സന്ദർശനത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ ഫേസ്‌ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ദീര്‍ഘകാല ബന്ധം കൂടിക്കാഴ്ചയില്‍ അമ്മ ഓര്‍ത്തെടുത്തു. ദീര്‍ഘവീക്ഷണത്തോടെ പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനം ആധുനിക ഭാരതത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, വികസനത്തിന്റെ ഉന്നതിയില്‍ എത്തിക്കുവാന്‍ സാധിക്കട്ടെയെന്നും അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. ഈസ്റ്റ് ജില്ലാ പസിഡന്റ് രാജി പ്രസാദ്, വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















