ന്യൂഡൽഹി: ഹമാസ് ഭീകരന്റെ മരണത്തിൽ അനുശോചനവുമായി വയനാട് എം. പി പ്രിയങ്ക വാദ്ര. കഴിഞ്ഞ ദിവസം ഇസ്രായേൽ വധിച്ച അൽ ജസീറ വ്യാജ ലേഖകൻ അനസ് അൽ ഷെരീഫിനാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. അനസ് അൽ ഷെരീഫിന്റെ വധത്തെ രക്ത രൂക്ഷിത കൊലപാതകം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹമാസ് ഭീകരന്റെ കൊലപാതകത്തെ അപലപിച്ച് കൊണ്ടുള്ള എക്സ് പോസ്റ്റിന് താഴെ കടുത്ത വിമർശനമാണ് നിറയുന്നത്. കേരളത്തിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ചോ മരണങ്ങളെ കുറിച്ചോ പ്രിയങ്ക അറിയുന്നില്ലേയെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം.
ഞായറാഴ്ച വൈകുന്നേരമാണ് അനസ് അൽ ഷെരീഫിനെയും സംഘത്തെയും ഐഡിഎഫ് വധിച്ചത്. അൽ-ഷെരീഫ് “ഒരു പത്രപ്രവർത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവനാണെന്ന്” ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. ഹമാസുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും ഐഡിഎഫ് കണ്ടെടുത്തിരുന്നു.
വയനാട് എം. പിക്കായി കേരള ബിജെപി ഘടകം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. എംപി മണ്ഡലത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കിയിട്ട് മാസങ്ങളായി. സഹോദരൻ രാഹുലിന് സമാന സ്വഭാവമായിരുന്നു. അഞ്ച് വർഷത്തിനിടെ രാഹുൽ വയനാട് എത്തിയത് വിരലിൽ എണ്ണാവുന്ന തവണ മാത്രമാണ്. മണ്ഡലത്തിന്റെ വികസനമോ ജനങ്ങളുടെ പ്രശ്നമോ ഒന്നും സഹോദരനും സഹോദരിക്കും വിഷയമല്ല. എന്നാൽ ഗാസയിൽ ഭീകരൻ കൊല്ലപ്പെടുന്നത് ഇരുവർക്കും വലിയ പ്രശ്നമാണ്.















