കോഴിക്കോട് : സംസ്ഥാനത്തെ എട്ട് പാസഞ്ചർ ട്രെയിനുകളിൽ അധിക കോച്ചുകൾ പ്രഖ്യാപിച്ച് സോണൽ റെയിൽവേ. രണ്ട് കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും, ഒരു സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുമാണ് അധികമായി വരുന്നത്. സുഗമമായ യാത്രയ്‌ക്കുവേണ്ടിയാണ് ഈ തീരുമാനമെന്ന് റെയിൽവേ അറിയിച്ചു.
ഓഗസ്റ്റ് 15 മുതൽ ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം ഡെയ്‌ലി എക്‌സ്പ്രസിൽ കോച്ച് കൂടുതലുണ്ടാകും. ട്രെയിൻ നമ്പർ 16326 കോട്ടയം – നിലമ്പൂർ ഡെയ്‌ലി എക്‌സ്പ്രസിലും, ട്രെയിൻ നമ്പർ 16325 നിലമ്പൂർ – കോട്ടയം ഡെയ്‌ലി എക്‌സ്പ്രസിലും ഓഗസ്റ്റ് 16 മുതലാണ് അധിക കോച്ച് ഉണ്ടാവുക.
പുലർച്ചെ 5.40-ന് പുറപ്പെടുന്ന കോട്ടയം – കൊല്ലം ജംഗ്ഷൻ ഡെയ്‌ലി പാസഞ്ചർ, ട്രെയിൻ നമ്പർ 56302 കൊല്ലം ജംഗ്ഷൻ – ആലപ്പുഴ ഡെയ്‌ലി പാസഞ്ചർ, ട്രെയിൻ നമ്പർ 56307 കൊല്ലം ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി പാസഞ്ചർ, വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ ഡെയ്‌ലി പാസഞ്ചർ എന്നിവയുടെ ടിക്കറ്റ് നിരക്ക് ആഗസ്റ്റ് 17 മുതൽ വർദ്ധിപ്പിക്കും.















