എറണാകുളം : റാപ്പർ വേടനെതിരെ (ഹിരൺ ദാസ് മുരളി) കൊച്ചി സിറ്റി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടർ നൽകിയ പരാതിയിലാണ് കേസ്.
ജൂലൈ 30 നാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെ അഞ്ച് തവണ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. വേടനുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതിന്റെ തെളിവുകളും യുവതി പൊലീസിന് കൈമാറി. തവണകളായി 31,000 രൂപയോളം യുവതിയിൽ നിന്നും ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതിയുടെ ഫോൺ വീട്ടിൽ നിന്നും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് വേടൻ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു.















