കൊച്ചി:10 ഗ്രാം എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർത്ഥികൾ പിടിയിൽ. സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അതുൽ, ആൽവിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
വിദ്യാർത്ഥികൾ എംഡിഎംഎ വീട്ടിൽ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാർത്ഥികൾക്ക് പ്രതികൾ ലഹരി വില്പന നടത്താറുണ്ടെന്നും പൊലീസ് അറിയിച്ചു.















