മലപ്പുറത്തെ കെഎഫ്സി ഓഫീസിൽ വിജിലൻസ് പരിശോധന. കെഎഫ്സി ഓഫീസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ വിജിലൻസ് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
2015 ലാണ് 12 കോടി രൂപ അൻവർ വായ്പയെടുത്തത്. ഇത് പലിശസഹിതം 22 കോടിയായിരിക്കുന്നുവെന്നാണ് പരാതി. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ലോൺ അനുവദിക്കുന്നതിന് പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചുവെന്നും പരാതിയിൽ പറയുന്നു.
കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുൽ മനാഫ്, ഡപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കൽ ഓഫിസര്‍ മുനീര്‍ അഹമ്മദ്, പി.വി. അൻവര്‍, അൻവറിന്റെ സുഹൃത്ത് സിയാദ് എന്നിവരാണ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇത്ര വലിയ തുക വായ്പ എടുത്തതിലൂടെ കെഎഫ്സിക്ക് വലിയ നഷ്ടം സംഭവിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.















