ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് പിന്നാലെ മിനിമം ബാലൻസുമായി ബന്ധപ്പെട്ട് പുതുക്കിയ മാനദണ്ഡങ്ങൾ റദ്ദാക്കി ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്കാണ് വൻ തുക മിനിമം ബാലൻസായി വേണമെന്ന നിബന്ധനയാണ് പിൻവലിച്ചത്.
മെട്രോ, നഗര പ്രദേശങ്ങളിലെ മിനിമം ബാലൻസ് 50,000 രൂപയിൽ നിന്ന് 15,000 രൂപയായും, സെമി അർബൻ ശാഖകൾക്ക് 25,000 രൂപയിൽ നിന്ന് 7,500 രൂപയായും, ഗ്രാമീണ ശാഖകൾക്ക് 10,000 രൂപയിൽ നിന്ന് 2,500 രൂപയായും കുറച്ചിട്ടുണ്ട്.
പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സേവിങ്സ് അക്കൗണ്ട് മിനിമം ബാലൻസ് പരിധിയിൽ മാറ്റം വരുത്തിയത്. ബാങ്കുകളെ മൂന്ന് വിഭാഗമായി തരംതിരിച്ചാണ് പ്രതിമാസ ആവറേജ് ബാലൻസ് കൂട്ടിയത്. ഈ തീരുമാനത്തിലാണ് ഇപ്പോൾ ബാങ്ക് മാറ്റം വരുത്തിയത്.















