സിപിഎമ്മിന്റെ ‘ഹൃദയവിശാലതയും മതേതരത്വവും’ എന്ന് പറഞ്ഞ് ബിനീഷ് കോടിയേരിയിട്ട പോസ്റ്റിനെ പുച്ഛിച്ച് സോഷ്യൽ മീഡിയ. ‘ മഴ നനഞ്ഞ് കയറിവന്ന ഒരാൾക്ക്, നിസ്കരിക്കാൻ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥലം ഒരുക്കി കൊടുക്കുന്നു. ഇതാണ് സിപിഎം, മനുഷ്യന്റെ നന്മയും വിശ്വാസവും സംരക്ഷിക്കുന്ന പ്രസ്ഥാനം. ഈ സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ കരുത്തെന്നുമാണ്’ ബിനീഷ് കോടിയേരിയുടെ കുറിപ്പ്. ഞീഴൂർ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലാണ് ഇത് നടന്നതെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
പ്രത്യേക മതത്തിന്റെ വിശ്വാസം സംരക്ഷിക്കാൻ മാത്രം സിപിഎം കാണിക്കുന്ന ഹൃദയ വിശാലതയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ തുഞ്ചത്തെഴുത്തച്ഛൻ സർവ്വകലാശാലയിൽ സനാതനധർമ്മം തുലയട്ടെ എന്നും, രാമൻ മര്യാദക്കാരൻ അല്ല എന്നും പ്ലക്കാടുകൾ ഉയർത്തിയത്, അവിടെ ഈ പറഞ്ഞ വിശ്വാസ സംരക്ഷണമില്ലേ, എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്.
‘വൈകുന്നേരം ഏതെങ്കിലും ഹിന്ദു വന്നു സന്ധ്യയായി വിളക്ക് വച്ച് നാമ ജപം നടത്തട്ടെ എന്ന് ചോദിച്ചാലും ഇങ്ങനെ തന്നെ പെരുമാറണം കേട്ടോ’ എന്നാണ് മറ്റൊരു കമന്റ്.
അമ്പലത്തിൽ വിളക്ക് വെക്കുന്ന എണ്ണയ്‌ക്ക് പകരം 4 പപ്പടം വറുക്കാം എന്ന് പറഞ്ഞ പാർട്ടി, ശബരിമലയിൽ ഹിന്ദു വിശ്വാസത്തിനെതിരെ വൻ മതിൽ നിർമിച്ച പാർട്ടി, വിശ്വാസത്തിനു എതിരെ അവിടെ കേരളത്തിലെ സകല ഫോഴ്സിനെയും ഉപയോഗിച്ച പാർട്ടി, നന്നായിട്ടുണ്ട് നാടകം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.















