ന്യൂഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾ ഒരു ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്ന നിർദേശം ജനാധിപത്യ വിരുദ്ധമാണെന്ന് എബിവിപി. ക്യാമ്പസ് പരിസരം വികൃതമാക്കുന്നത് തടയാൻ എന്ന പേരിൽ പുറത്തിറക്കിയ നിർദേശങ്ങൾ ഉടൻ പിൻവലിക്കണമെന്നും അസമത്വം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇതെന്നും എബിവിപി ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിവേദനം സമർപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കുന്ന ഈ മാർഗനിർദേശങ്ങൾ ഉടൻ പിൻവലിക്കണം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശം ഈ മാർഗനിർദേശങ്ങളിലൂടെ നിഷേധിക്കുകണ്. വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കുന്ന ഈ മാർഗനിർദേശങ്ങൾ ഉടൻ പിൻവലിക്കണം. വിദ്യാർത്ഥികളോട് ചർച്ച ചെയ്ത് മാത്രമേ ഗൗരവമേറിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും സാർത്ഥക് ശർമ പറഞ്ഞു.















