പാലക്കാട് : സാമൂഹ്യമാദ്ധ്യമം വഴി ബിജെപി നേതാവിനെതിരെ വധഭീഷണി നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പാവറട്ടി സ്വദേശി അസ്ലം എൻ ടിയെയാണ് പാലക്കാട് സൈബർ പോലിസ് അറസ്റ്റ് ചെയ്തത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്.
പാലക്കാട് സൈബർ പോലിസ് ഐെഎസ്എച്ച്ഒ ശശികുമാർ ടി, സബ് ഇൻസ്‌പെക്ടർ റെനീഷ് വി ആർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ സാമൂഹ്യമാധ്യമം വഴി വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, സാമൂഹ്യമാധ്യമങ്ങൾ പോലിസ് നിരീക്ഷണത്തിൽ ആണെന്നും പാലക്കാട് സൈബർ പോലിസ് അറിയിച്ചു.















