പാലക്കാട്: നടൻ ബിജുക്കുട്ടന്റെ വാഹനം അപകടത്തിൽപെട്ടു. പാലക്കാട് കണ്ണാടിയിലാണ് സംഭവം. അപകടത്തിൽ ബിജുക്കുട്ടന് പരിക്കേറ്റിട്ടുണ്ട്. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരസംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിജുക്കുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. ബിജുക്കുട്ടന്റെ കൈയ്‌ക്കാണ് പരിക്കേറ്റത്.















