ന്യൂ ഡൽഹി : പ്രതിപക്ഷം ഉയര്‍ത്തിയ വോട്ട് കവര്‍ച്ച ആരോപണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഞായറാഴ്ച മാദ്ധ്യമങ്ങളെ കാണും. നാളെ വൈകിട്ട് മൂന്നുമണിക്കാണ് വാർത്താ സമ്മേളനം. നാഷണൽ മീഡിയ സെന്ററിൽ വെച്ചാണ് വാർത്താസമ്മേളനം. ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഗ്യാനേഷ് കുമാര്‍ ആദ്യമായിട്ടാണ് മാദ്ധ്യമങ്ങളെ കാണുന്നത്.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകവര്‍ച്ച നടത്തിയെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയേക്കും.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും ‘വോട്ടർ അധികാർ യാത്ര’ നാളെ ബീഹാറിൽ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാദ്ധ്യമങ്ങളെ കാണുന്നത്.















