കാസർക്കോട്: സ്കൂളിലെ സ്വാതന്ത്രദിന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ വ്യാജ പരാമർശം നടത്തിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. കുണ്ടംകുഴി ജിഎച്ച്എസ്എസിലെ കൃഷ്ണൻ എന്ന അദ്ധ്യാപകനെതിരെയാണ് പരാതി.
ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റു കൊടുത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നായിരുന്നു പരാമർശം. അദ്ധ്യാപകനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി.
ഇടത് സഹയാത്രികനാണ് ഈ അദ്ധ്യാപകൻ എന്നാണ് വിവരം. സ്വതന്ത്ര്യദിന സന്ദേശത്തിനിടെ തന്റെ ആശയങ്ങൾ കുട്ടികളിലേക്ക് കുത്തിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു പരാമർശം എന്ന ആരോപണമാണ് ഉയരുന്നത്.















