തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുന്നത്തുകാൽകുഴി വിളയിൽ സുജിത്ത് (23) ആണ് പിടിയിലായത്. വെങ്ങാനൂർ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി.
സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് ഒൻപതാം ക്ലാസുകാരിയെ സുജിത്ത് പരിചയപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി വിദ്യാർഥിനിയോട് നിരവധി തവണ അപമര്യാദയായി പെരുമാറിയിരുന്നതായാണ് സൂചന. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















