കോട്ടയം : ലോഡ്ജിൽ റിട്ട. എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ മൂത്തോലിയിലാണ് സംഭവം. റിട്ടയേർഡ് എസ്ഐ പുലിയന്നൂർ സ്വദേശിയായ ടി. ജി. സുരേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി അകന്ന് താമസിക്കുകയായിരുന്നു ഇയാൾ.
കഴിഞ്ഞ കുറെ വർഷങ്ങളായി പെട്രോൾ പമ്പിലാണ് സുരേന്ദ്രൻ ജോലി ചെയ്തിരുന്നത്. എന്നാൽ രണ്ട് ദിവസമായി ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.















