കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ വാഹനങ്ങളിലും ഗ്ലാസ് ടിന്റിംഗ് അനുവദിക്കുന്നതായി കുവൈത്ത് സർക്കാർ. ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.
പുതിയ നിയമപ്രകാരം വാഹനങ്ങളുടെ ഫാക്ടറി സ്‌പെസിഫിക്കേഷനുകൾക്കനുസരിച്ച് ടിന്റഡ് ഗ്ലാസ് സ്ഥാപിക്കാം. കൂടാതെ, 50 ശതമാനത്തിൽ കൂടുതലാകാത്ത ദൃശ്യപരതയുള്ള വർണ ഫോയിലുകളും അനുവദിച്ചിട്ടുണ്ട്.
ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിച്ച് ഡ്രൈവറുടെ സീറ്റിന് എതിർവശത്തുള്ള ഗ്ലാസ് ഒഴികെയുള്ള എല്ലാ വിൻഡോകളിലും ടിന്റിംഗ് സാധുവാണെന്ന് തീരുമാനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഗ്ലാസുകളും ഫോയിലുകളും കർശനമായി നിരോധിച്ചിട്ടുണ്ട്.













