പാലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസങ്ങൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സ്കൂളുകളിലെ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും. കോളേജുകൾ, പ്രെഫഷനൽ കോളേജുകൾ, പൊതു പരീക്ഷകൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.















