ടെൽഅവീവ് : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം. പലസ്തീൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇസ്രായേൽ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ നിലവിലുള്ള ഈ ദിവസങ്ങളിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുമെന്നാണ് വിവരം. രണ്ട് ഘട്ടങ്ങളായാണ് മോചിപ്പിക്കുക.
വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുകയും വെടിനിർത്തലിനുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള തീയതി നിശ്ചയിക്കുകയും ചെയ്തു. ഒത്തുതീർപ്പിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പലസ്തീൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിഷയത്തിൽ പ്രതികരിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ഒരേയൊരു മാർഗം ഹമാസിനെ നശിപ്പിക്കുക മാത്രമാണെന്ന് ട്രംപ് വ്യക്തമാക്കി.
ബന്ദികളാക്കിയ എല്ലാവരെയും ഒരേസമയം മോചിപ്പിക്കുന്നതിനുള്ള കരാറിന് ഇസ്രയേൽ സമ്മതിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.















