ന്യൂഡൽഹി: 30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണ്ണായ ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിക്കും. ഭേദഗതി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും. ജുഡീഷ്യൽ കസ്റ്റഡിക്കും പൊലീസ് കസ്റ്റഡിക്കും ഇത് ബാധകമാണ്.
തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശ ചെയ്യണം. തുടർന്ന് ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. ഇതോടെ രാജി വെച്ചില്ലെങ്കിലും 30ാം ദിവസം ജയിൽ കഴിന്നവർ മന്ത്രിമാർ അല്ലാതാവും മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും ഇതേ വ്യവസ്ഥകൾ ബാധകമാണ്.
കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായാണ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുക. നിലവിൽ രണ്ട് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ ലഭിക്കുകയാണെങ്കിൽ മാത്രമാണ് സ്ഥാനം നഷ്ടമാകുന്നത്.















