കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെ പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും കയറ്റാൻ കൊള്ളില്ല, പാലക്കാട്ടെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പത്മജ വേണുഗോപാല്‍ പ്രസ്താവിച്ചു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾക്കും തുടർന്നുണ്ടായ രാജിക്കും പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ പ്രതികരണം. മുന്‍പ് രാഹുല്‍ തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്നും പത്മജ പറഞ്ഞു.
‘ഇപ്പോഴും ഈ പറഞ്ഞ ആളുടെ പേര് പറയാന്‍ താല്പര്യപ്പെടുന്നില്ല.അതിന് അതേ ഭാഷയിൽ തിരിച്ചു പറയാൻ മോഹന്‍ലാല്‍ പറഞ്ഞപോലെ അയാളുടെ തന്ത അല്ലല്ലോ എന്റെ തന്ത. അതുകൊണ്ട് ആളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, എല്ലാവര്‍ക്കും അറിയാം.’ പത്മജ പറഞ്ഞു.
“കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു പരാതി ഒന്നും കിട്ടിയിട്ടില്ലെന്ന്. ഒരു പെൺകുട്ടിയും മുകളിൽ പരാതി കൊടുക്കാതെ പബ്ലിക്ക് ആയി പറയില്ല. നേതാക്കൻമാരുടെ അടുത്ത് പരാതി പറഞ്ഞിട്ടാകും പുറത്ത് പറഞ്ഞിട്ടുണ്ടാകുക. എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ഇതൊരു ചെറിയ കാര്യമാണ് വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളു” പത്മജ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയ്‌ക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോൺഗ്രെസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ല. കാരണം രാഹുൽ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളിൽ ഈ നേതാക്കൾക്കെതിരെ പൊട്ടിയ്‌ക്കാനുള്ള വെടിമരുന്ന് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ കാര്യങ്ങൾ അങ്ങനെ ഒക്കെ ആയത് കൊണ്ടാണ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാത്തവൻ നിയമസഭയിൽ എത്തിയത്.
രാഹുൽ ചില കോൺഗ്രസ് നേതാക്കളുടെ ഭാര്യമാരോടും പെൺമക്കളോടും മോശമായി പെരുമാറി, ഇക്കാര്യം തനിക്കറിയാം
ഇയാൾ ഇനി എം എൽ എ സ്ഥാനത്ത് തുടരാൻ പാടില്ല , കാരണം ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലെ എല്ലാ വീട്ടിലും എത്തേണ്ട വ്യക്തി ആണ്. പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും ഇയാളെ കയറ്റാൻ കൊള്ളില്ല എന്ന് നമുക്ക് വ്യക്തമായല്ലോ. അപ്പോൾ പാലക്കാട്ട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു”, പദ്മജ പറയുന്നു.















