ന്യൂഡൽഹി: പൊതുസ്ഥലത്ത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി സുപ്രീംകോടതി. തെരുവുനായ്‌ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണമെന്നും നായ്‌ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്നും മുന്നംഗ ബെഞ്ച് നിർദേശിച്ചു.
നായ്‌ക്കളെ വന്ധീകരിച്ച് ഷെൽറ്റർ ഹോമിൽ പാർപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം രണ്ടംഗ ബെഞ്ച് ഉത്തരവിട്ടത്. ഈ വിധിയിൽ ഭേദഗതി വരുത്തുകയായിരുന്നു സുപ്രീം കോടതി. അക്രമണകാരികളായ പേവിഷബാധയുള്ള നായ്‌ക്കളെ മാത്രം ഷെൽറ്ററിൽ പാർപ്പിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
നായ്‌ക്കൾക്ക് പൊതുയിടങ്ങളിൽ ഭക്ഷണം നൽകരുതെന്നും അതിനായി പ്രത്യേക ഇടം ഒരുക്കണമെന്നും കോടതി കോടതി പറഞ്ഞു. നായ്‌ക്കളെ പിടികൂടുന്നത് തടയാൻ മൃഗസ്നേഹികളോ പ്രദേശവാസികളോ ശ്രമിക്കരുതെന്ന കർശന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. അതേസമയം തെരുവുനായ പ്രശ്നം സുപ്രീംകോടതി രാജ്യവ്യാപകമായി പരിഗണിക്കും. എല്ലാ ഹൈക്കോടതികളിലെയും കേസുകൾ സുപ്രീംകോടതി പരിഗണിക്കും.















