ധർമ്മസ്ഥല: ക്ഷേത്രനഗരിയായ ധർമ്മസ്ഥലയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയിൽ അന്വേഷണം ശക്തം. ഇടത്-ജിഹാദി സംഘടനകളാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എസ്എടി ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.
ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം മുൻപോട്ട് പോകുക. കഴിഞ്ഞ ദിവസം ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടിയെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. ലോറിയുടമ മനാഫാണ് ആക്ഷൻ കമ്മിറ്റിയുടെ മീഡിയ കൺവീനർ. മനാഫ് എങ്ങനെ, എന്തിന് അവിടെ എത്തി എന്നതും ദുരൂഹമാണ്. മനാഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗൂഢാലോചനയിൽ ഇയാൾക്കുള്ള പങ്കും ജിഹാദി ബന്ധങ്ങളും അന്വേഷിക്കും.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ധർമ്മസ്ഥലയിൽ തമ്പടിച്ച് ഇയാൾ യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. ഇന്ത്യക്കാരൻ എന്ന നിലയിൽ നീതി വാങ്ങിക്കൊടുക്കാൻ എത്തിയെന്നാണ് മനാഫിന്റെ വാദം. എന്നാൽ ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന, നിറം പിടിപ്പിച്ച വിവരണങ്ങളാണ് ആദ്യം മുതലേ ഇയാള്‍ നല്കിയിരുന്നത്. ഇയാളുടെ യൂട്യൂബ് ചാനലിലെ വീഡിയോകളും ഇത്തരത്തിലുള്ളതാണ്. മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങളിൽ വിഷയം സജീവമായി ചർച്ച ചെയ്തത്. മനാഫ് വിളിച്ചിട്ടാണ് തങ്ങൾ ധർമ്മസ്ഥലയിൽ പോയതെന്ന് പ്രമുഖ മാദ്ധ്യമ റിപ്പോർട്ടർ പറഞ്ഞിരുന്നു. കൂടാതെ യൂട്യൂബ് ചാനലുകളേയും അവിടെ എത്തിച്ചതും മനാഫായിരുന്നു. വിഷയം കേരളത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള ടൂളായിരുന്നോ മനാഫ് എന്നും സംശയിക്കേണ്ടിവരും.
മകളെ കാണാനില്ലെന്ന് പറഞ്ഞ് മാദ്ധ്യമങ്ങളുടെ മുന്നിൽ എത്തിയ വ്യാജ പരാതിക്കാരി സുജാത ഭട്ടിനെ എസ്എടി വിശദമായി ചോദ്യം ചെയ്യും. സൗജന്യ ആക്ഷൻ കമ്മിറ്റിയംഗങ്ങളുമായ ജയൻ ടി, ഗിരീഷ് മട്ടന്നവർ എന്നിവരാണ് തന്നെ കള്ളം പറയിപ്പിച്ചത് എന്ന് സുജാത വെളിപ്പെടുത്തിയിരുന്നു പറഞ്ഞു. സുജാത തന്റെ അണ്ടറിലാണെന്നും മണിക്കൂറുകളോളം സംസാരിച്ചെന്നും മനാഫിന് കഴിഞ്ഞ ദിവസം ജനം ടിവി ചർച്ചയ്‌ക്കിടെ പറഞ്ഞിരുന്നു. കൂടാതെ സൗജന്യ ആക്ഷൻ കമ്മിറ്റിയംഗങ്ങളുമായുള്ള ബന്ധവും ഇയാൾ വെളിപ്പെടുത്തിയിരുന്നു. സുജാത ഭട്ടിന്റെ വ്യാജ പരാതിയിൽ മനാഫിന്റെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം.















