തിരുവനന്തപുരം: സത്രീകൾക്ക് അശ്ലീല സന്ദേശം അയയ്‌ക്കുകയും ഗർഭഛിദ്രത്തിന് സമർദ്ദം ചൊലുത്തുകയും ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും പരാതി ലഭിച്ചാൽ പാർട്ടി അതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എഴുതിനൽകിയ പരാതി ഇല്ലാത്തിടത്തോളംകാലം ഒരു എംഎൽഎയെയും കൊണ്ട് രാജിവയ്പ്പിക്കാൻ സാധിക്കില്ല. ഇപ്പോൾ അങ്ങനെയാെരു തീരുമാനം പാർട്ടിയുടെ മുന്നിലില്ല. എഴുതി നൽകിയ പരാതി ഇല്ലാത്ത സാഹചര്യത്തിൽ എംഎൽഎയെ രാജിവയ്പ്പിക്കേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എംഎൽഎയും രാഹുൽ മങ്കൂട്ടത്തിലിനെ ന്യായീകരിച്ച് മാദ്ധ്യമങ്ങളെ കണ്ടിരുന്നു. എഫ്ഐആറോ കോടതിവിധിയോ ഉണ്ടാകുന്നതിന് മുമ്പ് തന്നെ രാഹുൽ രാജിവച്ചിരുന്നെന്നും കോൺഗ്രസിനും തകർക്കാൻ ആരും ശ്രമിക്കണ്ടെന്നുമായിരുന്നു ഷാഫി പറമ്പലിന്റെ പരാമർശം.















