ഉഡുപ്പി: ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയിൽ മുസ്ലീം യുട്യൂബറുടെ പങ്ക് അന്വേഷിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത്. മുതിർന്ന ബിജെപി നേതാവും ഉഡുപ്പി എംപിയുമായ കോട്ട ശ്രീനിവാസ പൂജാരിയാണ് കത്തയച്ചത്.
യൂട്യൂബർമാർ അടക്കമുളള വ്യക്തികൾക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു രാഷ്‌ട്രീയക്കാരന് ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ തെളിവുകളും ആരോപണങ്ങളും നിരത്തി ധര്‍മ്മസ്ഥല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മനാഫ്, സമീര്‍ തുടങ്ങിയവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. യൂട്യൂബര്‍ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും കേരള ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.















