എറണാകുളം: ഇത്തവണത്തെ ഓണം ജനം ടിവിയോടൊപ്പം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുകയാണ് ജനം ടിവി. തിരുവനന്തപുരത്ത് ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിലും എറണാകുളത്ത് ഒബറോൺ മാളിലും കോഴിക്കോടുമാണ് ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നത്.
വരുന്ന 28-ന് എറണാകുളത്തെ ഒബറോൺ മാളിൽ ജനംടിവിയുടെ പൂക്കളം മത്സരം നടക്കും. രാവിലെ 11 മണിക്കും ഉച്ചയ്‌ക്ക് രണ്ട് മണിക്കും ഇടയിലാണ് ഓണപ്പൂക്കള മത്സരം നടക്കുന്നത്.

ഓണപ്പൂക്കള മത്സരത്തിൽ പങ്കെടുത്ത് കൈനിറയെ സമ്മാനങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് എൻട്രികൾ അയയ്‌ക്കാം. നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായി ഉഗ്രൻ സമ്മാനങ്ങൾ. പൂക്കള മത്സരത്തിൽ നിങ്ങളുടെ സാന്നിധ്യമറിയിച്ച് ഈ ഓണം ജനംടിവിയോടൊപ്പം ആഘോഷിക്കാം. രജിസ്ട്രേഷനായി 7907000737 ഈ നമ്പറുമായി ബന്ധപ്പെടൂ.















