മലപ്പുറം: ദിവ്യാംഗയായ യുവതിക്ക് നേരെ അദ്ധ്യാപികയുടെ ക്രൂരത. അദ്ധ്യാപിക യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വലിയകുന്ന് പുനർജനിയിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് പരാതി ഉയരുന്നത്.
വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ കൈ ഗുരുതരമായി പൊള്ളിയിരിക്കുന്നത് വീട്ടുകാർ കാണുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൈയ്യുടെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റതായി കണ്ടെത്തിയത്. ആവർത്തിച്ച് ചോദിച്ചപ്പോൾ അദ്ധ്യാപിക ചൂടുവെള്ളം ഒഴിച്ചുപൊള്ളലേൽപ്പിച്ചതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















