ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നടന്ന സംഭവം തികച്ചും ഖേദകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഗാസയിലുണ്ടായ ദാരുണമായ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിക്ക് നേരെയുണ്ടായത് അത്യാഹിതമാണ്. സൈനികരും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
റോയിട്ടേഴ്സ്, അൽ ജസീറ, മിഡിൽഈസ്റ്റ് ഐ തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങളിലെ അഞ്ച് മാദ്ധ്യമപ്രവർത്തകരാണ് ഇസ്രായേൽ സൈന്യത്തിന്റെ ഇരട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേരാണ് മരിച്ചത്.















