തിരുവനന്തപുരം: അയപ്പഭക്തരെ വെല്ലുവിളിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി. അയ്യപ്പഭക്ത സംഗമവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ആഗോള അയ്യപ്പഭക്ത സംഗമത്തിൽ തന്നെയും പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം.
അയ്യപ്പഭക്ത സംഗമത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന തനിക്കും മറ്റ് സ്ത്രീകൾക്കും കേരളാ സർക്കാർ സുരക്ഷയും ആവശ്യമായ ക്രമീകരണവും ചെയ്തു തരണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു. ശബരിമലയിൽ യുവതികൾക്ക് ദർശനം നിഷേധിക്കപ്പെട്ടിരുന്നത് അനാചാരത്തിന്റെ പേരിലാണെന്നും ബിന്ദു അമ്മിണി പറയുന്നു.
അയ്യപ്പഭക്ത സംഗമത്തിൽ താൻ പങ്കെടുക്കുമെന്ന് ബിന്ദു അമ്മിണി നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിന്ദു അമ്മിണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
അയ്യപ്പഭക്ത സംഗമത്തിന് ശേഷം ശബരിമലദർശനത്തിന് തനിക്കും ശബരിമല ദർശനം ആഗ്രഹിക്കുന്ന സ്ത്രീകൾക്കും പോകാനുള്ള അനുമതി നൽകണം. സംസ്ഥന സർക്കാർ 2025 സെപ്റ്റംബർ 20-ന് പന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സുപ്രീംകോടതി ഉത്തരവിലൂടെ ശബരിമല പ്രവേശനം നടത്തിയവരിൽ ഒരാളുമായ തന്നെ പങ്കെടുക്കാൻ അനുവദിക്കണമെന്നും ബിന്ദു അമ്മിണി പോസ്റ്റിൽ പറയുന്നു.















