ശ്രീനഗർ: നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മുകശ്മീരിലെ അതിർത്തി പ്രദേശമായ ബന്ദിപ്പോര ജില്ലയിലാണ് സംഭവം. അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് വെടിയുതിർത്തത്. നിയന്ത്രണരേഖയ്‌ക്ക് സമീപത്താണ് ഏറ്റുമുട്ടൽ നടന്നത്.
ജമ്മുകശ്മീർ പൊലീസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. സൈന്യവും കശ്മീർ പൊലീസും സംയുക്തമായി ചേർന്നായിരുന്നു പരിശോധന.
അതിർത്തി പ്രദേശത്ത് സംശയാസ്പദമായി ആളുകളെ കണ്ടതോടെ തെരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്.















