എറണാകുളം: ഓട്ടോറിക്ഷാകൂലിയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കളമശേരിയിൽ ഓട്ടോറിക്ഷാകൂലിയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടത്. ഞാറയ്‌ക്കൽ സ്വദേശിയായ വിവേകാണ് മരിച്ചത്.
സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തോപ്പുംപടി സ്വദേശികളായ സനോജ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. വിവേകിനൊപ്പം കളമശേരിയിൽ വാടകയ്‌ക്ക് താമസിക്കുന്നവരാണ് ഇവർ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.















