ചെന്നൈ: ബിജെപി പ്രവർത്തകനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ശിലഗംഗയിലാണ് സംഭവം. ബിജെപി പ്രവർത്തകനായ സതീഷ് കുമാറാണ് മരിച്ചത്. കൊലപാതകം രാഷ്‌ട്രീയ പ്രേരിതമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്.
സംഭവസമയത്ത് സംഘം മദ്യലഹരിയിലായിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ പ്രധാന പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കും.
ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ നാലിന് ഡിണ്ടിഗലിൽ ബിജെപി പ്രവർത്തകനെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു.















