മോസ്കോ: യുക്രെയിനിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയിൻ നാവികസേനയുടെ സിംഫെറോപോൾ എന്ന നിരീക്ഷണ കപ്പൽ റഷ്യൻ സൈന്യം തകർത്തു. യുക്രെയിനിലെ ഒഡെസ മേഖലയിൽ സ്ഥിതിചെയ്യുന്ന ഡാന്യൂബ് നദിയുടെ ഡെൽറ്റയിലാണ് കപ്പൽ തകർന്നത്. യുക്രെയിൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിൽ ഒരു ക്രൂം അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പൽ പൂർണമായും തകർന്നതായി യുക്രെയിൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യം കമ്മീഷൻ ചെയ്ത ഏറ്റവും വലിയ കപ്പലാണ് തകർന്നത്. ഡ്രോൺ ആക്രമണം നടത്തിയാണ് റഷ്യൻ കപ്പലിനെ തകർത്തത്. കപ്പലിലുണ്ടായിരുന്ന ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണ്. ചിലരെ ആക്രമണത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.















