പട്ന: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി മോദിയുടെ മരിച്ചുപോയ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചതിന് രാഹുല്‍ ഗന്ധി അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് അമിത് ഷാ. അസമിലെ ഗുവാഹതിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ.
രാഹുല്‍ ഗാന്ധി സ്വയം മോശമായ ഭാഷയിൽ ഈ യാത്രയില്‍ മോദിയെ അധിക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ ഇതിനെ അപലപിക്കുന്നു. ഈ യാത്രയില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും മോദിയെ അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
“കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മൊഹമ്മദ് റിസ് വി എന്ന 20 കാരന്‍ പയ്യനാണ് മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും മോദിയുടെ മരിച്ചുപോയ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തത്. വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബീഹാറിലെ 20 ജില്ലകളിലുടെ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിയും നിലവാരം കുറഞ്ഞ രീതിയില്‍ മോദിയെ അധിക്ഷേപിക്കുകയാണ്. അതാണ് പ്രായം കുറഞ്ഞ പ്രവര്‍ത്തകര്‍ക്കും ഇതുപോലെ അധിക്ഷേപിക്കാന്‍ അവസരമുണ്ടാക്കുന്നത്. ഈ സംഭവം നടന്നിട്ട് ഇത്ര നേരം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ രാഹുല്‍ ഗാന്ധിയോ ഈ പ്രവര്‍ത്തകനെ ശാസിച്ചിട്ടില്ലെന്നത് കോണ്‍ഗ്രസ് മറ്റെന്തിനോ വേണ്ടി ഒരുങ്ങുകയാണെന്ന സംശയം ബലപ്പെടുത്തുകയാണ്”.അമിത് ഷാ പറഞ്ഞു. സ്റ്റേജുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഇതുപോലെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.















