ടെൽഅവീവ്: ഹമാസ് മേധാവി മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സിൻവാറിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. കൊല്ലപ്പെട്ട സിൻവാറിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും ചിത്രങ്ങൾ ഹമാസ് പുറത്തുവിട്ടു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാവ് യഹ് യ സിൻവാറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് സിൻവാർ. യഹ് യ സിൻവാർ കഴിഞ്ഞ വർഷം നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഈ സ്ഥാനത്തേക്ക് മുഹമ്മദ് സിൻവാറിനെ തെരഞ്ഞെടുത്തത്.
മെയിൽ ഇസ്രയേൽ സേനയുടെ വ്യോമാക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പട്ടിക പുറത്തുവിടുകയായിരുന്നു നെതന്യാഹു. ഹമാസിന്റെ ഉന്നത നേതാക്കളായ മുഹമ്മദ് ദെയ്ഫ്, ഹസ്സൻ നസ്രല്ല, യഹ് യ സിൻവാർ തുടങ്ങീ നിരവധി ഭീകരരെ കൊലപ്പെടുത്തിയതായി നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു മുഹമ്മദ് സിൻവാർ.















